കവിത തേടി അലയുകയാണ് അവന്‍ ആദ്യം സ്വന്തം മനസ്സില്‍ തിരഞ്ഞു പിന്നെ തന്റെ ഓര്‍മകളില്‍ തിരഞ്ഞു പിന്നെ തന്റെ അനുഭവങ്ങളില്‍ തിരഞ്ഞു ഓരോ വാകും ഉരുവിട്ട് നോക്കി
ഓരോ വരിയും പറഞ്ഞു നോക്കി എല്ലാം പരിചിതം മുന്‍പേ പോയവര്‍ കൊറിയിടതും, പറഞ്ഞു വച്ചതും പാടി വച്ചതും പറയാത്തതും പാടാത്തതുമായി ഒന്നുമില്ല എങ്കിലും വീണ്ടുമവന്‍ തിരഞ്ഞു കൊണ്ടിരുന്നു പുതുതായി പറയാനും പുതുതായി പാടാനും
ഉറക്കം വരാത്തതിന്റെ കാരണം അന്വേഷിക്കാന്‍ ഉറങ്ങി തീര്‍ത്ത കാലത്തിന്റെ വാതിലില്‍ മുട്ടി ഞാന്‍ ഉറങ്ങാന്‍ ഇനി ബാക്കിയില്ലത്രേ ഉറക്കം നടിക്കുന്നതാണ് ഉത്തമം വീണ്ടും ഉറക്കമില്ലാത്ത രാവുകളിലെക്