Tuesday, December 11, 2012

കവിത തേടി

കവിത തേടി അലയുകയാണ് അവന്‍ 
ആദ്യം സ്വന്തം മനസ്സില്‍ തിരഞ്ഞു 
പിന്നെ തന്റെ ഓര്‍മകളില്‍ തിരഞ്ഞു 
പിന്നെ തന്റെ അനുഭവങ്ങളില്‍ തിരഞ്ഞു 
ഓരോ വാകും ഉരുവിട്ട് നോക്കി 

ഓരോ വരിയും പറഞ്ഞു നോക്കി
എല്ലാം പരിചിതം
മുന്‍പേ പോയവര്‍ കൊറിയിടതും,
പറഞ്ഞു വച്ചതും പാടി വച്ചതും
പറയാത്തതും പാടാത്തതുമായി ഒന്നുമില്ല
എങ്കിലും വീണ്ടുമവന്‍ തിരഞ്ഞു കൊണ്ടിരുന്നു
പുതുതായി പറയാനും പുതുതായി പാടാനും

No comments:

Post a Comment